പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്‌സൈസും, ആർപിഎഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പനമ്പള്ളി സ്വദേശി സുഗതൻ എന്നയാളെ അറസ്റ്റ് ചെയ്തു.
Read Also: രേഖകളില്ലാതെ ട്രെയിനില്‍ കടത്തി: 24 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ രാജേഷ് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി എസ്, സുമേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ. രജിത്ത് , അബ്ദുൾ ബഷീർ, എക്സൈസ് ഡ്രൈവർ വിഷ്ണു, ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി ഷാജുകുമാർ, കോൺസ്റ്റബിൾ പി ബി പ്രദീപ് എന്നിവർ പങ്കെടുത്തു.
Read Also: പല്ല് തേക്കുമ്പോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? ഇതറിയണം
Post Your Comments