ബെംഗളൂരു : വിഗ്രഹാരാധനയെ എതിര്‍ത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം പതിവാക്കിയ ആള്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. ജനരോഷം ഭയന്ന് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല . കല്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആളുകള്‍ വഞ്ചിക്കപ്പെടുമെന്ന് കരുതിയാണ് വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ശ്രീ സിദ്ധലിംഗേശ്വര ക്ഷേത്രത്തിന്റെയും മഹാദേശ്വര ക്ഷേത്രത്തിന്റെയും വാതില്‍ തകര്‍ത്തും ഇയാള്‍ ആക്രമണം നടത്തിയിരുന്നു . ഡിസംബര്‍ 7 ന് ഭേര്യ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ശിവലിംഗങ്ങള്‍ തകര്‍ത്തത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡോ.എ.ആര്‍.സുമിതിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഭേര്യ ഗ്രാമത്തില്‍ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
കെ.ആര്‍.പേട്ട് റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ പ്രതിമ തകര്‍ത്ത് വിഗ്രഹം വികൃതമാക്കിയ ശേഷം കിണറ്റിലേക്ക് എറിയുകയും ചെയ്തിരുന്നു .
Post Your Comments