തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന് ഉത്തരം പറയേണ്ടിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വീടും പുരയിടവും എഴുതിക്കൊടുത്തില്ല, മാതാവിന് മകന്റെ ക്രൂര മർദനം: അറസ്റ്റ്
ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ് ഗവർണറുടെ ശ്രമം. കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് നോമിനേഷനിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനുള്ള കോ-ഓഡിനേറ്ററായി പ്രവർത്തിച്ചു. കേരള സർവകലാശാലയിലാകട്ടെ, കഴിവും ശേഷിയുമില്ലാത്ത ആർഎസ്എസ്സുകാരെയും ബിജെപിക്കാരെയും എബിവിപിക്കാരെയും തിരുകിക്കയറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലക്കേസ് പ്രതിയുടെ ഭാര്യയെന്ന ഒറ്റക്കാരണത്താൽപോലും സെനറ്റ് അംഗമാക്കി. ഇതെല്ലാംകൊണ്ടാണ് എസ്എഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നത്. രാജ്ഭവനുമുന്നിലും അല്ലാതെയുമെല്ലാം പ്രതിഷേധമുണ്ടാകും. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസിനെതിരായ പ്രതിഷേധത്തെ ആരും എതിർക്കുന്നില്ല. ചാവേറായി ചാടിവീഴുന്നതിനെമാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments