PalakkadNattuvarthaLatest NewsKeralaNews

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു

തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്

തൃത്താല: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്.

Read Also : അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വൈറലായി: കേസെടുത്തതോടെ ഹൈസ്‌കൂള്‍ അധ്യാപകൻ ഒളിവിൽ

ബുധനാഴ്ച്ച രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴി കൂട്ടുപാതയിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫൈസൽ വണ്ട് റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. കാര്യങ്ങളെല്ലാം ബസിലെ ആയയോട് പറ‍ഞ്ഞേൽപ്പിച്ച ശേഷം, സുഹൃത്തിനെ വിളിച്ചു. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഖബറടക്കം രാത്രി 10 മണിക്ക് വി.കെ.കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പിതാവ് പരേതനായ അബ്ദുറസാക്ക്, മാതാവ് മറിയ, ഭാര്യ ആയിഷ, മക്കൾ മിസ്ന, ഫയാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button