അവശ്യ ഘട്ടങ്ങളിൽ ഭൂരിഭാഗം ആളുകളും കയ്യിൽ കരുതുന്ന ഉപകരണങ്ങളിൽ ഒന്നാണ് പവർ ബാങ്ക്. സ്മാർട്ട്ഫോണുകളെക്കാൾ അൽപം വലിപ്പം കൂടുതലായതിനാൽ പലപ്പോഴും പവർ ബാങ്കുകൾ പോക്കറ്റിൽ കൊണ്ട് നടക്കാൻ സാധിക്കാറില്ല. എന്നാൽ, ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അർബൻ നാനോ. ടു വേ ഫാസ്റ്റ് ചാർജിംഗ് ഉറപ്പുവരുത്തുന്ന ലോകത്തിലെ ഏറ്റവും ചെറിയ പവർ ബാങ്കാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാധാരണ പവർ ബാങ്കുകളെക്കാൽ പകുതി സമയത്തിനുള്ളിൽ സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
വലിപ്പത്തിൽ വളരെ ചെറുതായതിനാൽ, കൊണ്ടുനടക്കാൻ കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് ഈ കുഞ്ഞൻ പവർ ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 20,000 എംഎഎച്ച്, 10,000 എംഎഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസിറ്റിയിലാണ് വാങ്ങാൻ സാധിക്കുക. വെറും 30 മിനിറ്റ് കൊണ്ട് സ്മാർട്ട്ഫോണുകളിൽ 50 ശതമാനത്തിലധികം ചാർജ് ചെയ്യാൻ കഴിയുന്നതാണ്. ഇവ ട്രിപ്പിൾ പോർട്ട് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്നതാണ്. അർബൻ നാനോ പവർ ബാങ്കിന്റെ 20,000 എംഎഎച്ച് ബാറ്ററി ലൈഫ് ഉള്ള വേരിയന്റിന് 2,499 രൂപയും, 10,000 എംഎഎച്ച് ബാറ്ററി ലൈഫ് ഉള്ള വേരിയന്റിന് 1,699 രൂപയുമാണ് വില.
Post Your Comments