Latest NewsUAENewsGulf

അബുദാബി-കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം

അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് എക്സിറ്റ് ഡോറുകള്‍ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാന്‍ യാത്രക്കാരന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Read Also: കൊല്ലത്ത് 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ ദുരൂഹത: ആത്മഹത്യക്കുറിപ്പില്‍ യുവാവിന്റെ പേര്

സഹയാത്രികര്‍ പവര്‍ ബാങ്ക് ചവിട്ടി പൊട്ടിക്കാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അധികൃതര്‍ തടഞ്ഞു. പവര്‍ ബാങ്ക് കൈയില്‍ ഉണ്ടായിരുന്ന മലയാളിയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്സിറ്റ് ഡോറുകള്‍ തുറന്ന രണ്ടുപേരെയും തടഞ്ഞുവെച്ചു. വലിയൊരും ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button