
മുംബൈ : ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍ ബാങ്ക് 3 പ്രോ എന്ന് പേരിട്ടിരിക്കുന്ന പവര്‍ ബാങ്ക് ചെനയില്‍ കമ്പനി അവതരിപ്പിച്ചു.
20,000 എംഎഎച്ചാണ് ബാറ്ററിയുടെ കരുത്ത്. 119 യുവാനാണ് പവര്‍ ബാങ്കിന്റെ വില. ഇന്ത്യയില്‍ ഇതിന് ഏകദേശം 2000 രൂപ വില വരും. എന്നാല്‍ എന്നു മുതല്‍ ഇത് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
Post Your Comments