Latest NewsTechnology

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവം : ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്

യുഎസ്ബി പോര്‍ട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അത് വിസമ്മതിച്ചു

ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്.ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടതെന്നു ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധിയിൽ പറയുന്നു.

ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (Ambrane India Pvt Ltd) ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചി ന്റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി 1699 രൂപ കൊടുത്ത് അങ്കിത് വാങ്ങിയത്. എന്നാൽ ഇതിന്റെ യുഎസ്ബി പോര്‍ട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി നല്‍കണമെന്നും അങ്കിത് സ്‌നാപ്ഡീലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അത് വിസമ്മതിച്ചു.ശേഷം അങ്കിതിന്റെ ഓഡി കാറില്‍ വെച്ച് വര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയും സീറ്റ് മുഴുവന്‍ കത്തിയെരിയുകയും ഇന്റീരിയര്‍ ഭാഗികമായി നശിക്കുകയും ചെയ്തു.

വെയിലത്ത് കാര്‍ നിര്‍ത്തിയിട്ടതു കൊണ്ടാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതെന്നും തങ്ങള്‍ ഉത്പ്പാദകരോ വില്‍പ്പനക്കാരോ അല്ലെന്ന്‌ സ്‌നാപ്ഡീല്‍ കോടതിയെ അറിയിച്ചെങ്കിലും ഈ വാദങ്ങൾ കോടതി തള്ളിയിരുന്നു.

Also readബി​എം​ഡ​ബ്ല്യു സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button