തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാൻ ബാങ്കുകളുടെ പേരിൽ പുതിയ തട്ടിപ്പ് സജീവമാകുന്നതായി റിപ്പോർട്ട്. ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്നും, പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കുന്നത്. അതിനാൽ, ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും, തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി. ലിങ്കുകൾ മുഖാന്തരം പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ, ഒടിപി വഴി പണം തട്ടാനാണ് തട്ടിപ്പ് സംഘങ്ങളുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കേരള പോലീസ് ഫേസ്ബുക്ക് മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്.
അജ്ഞാത സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുകയോ, മെസേജുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാനോ പാടുള്ളതല്ല. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചിനെ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്. അതേസമയം, സൈബർ തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ് ലൈനിൽ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read: പെരിങ്ങോട്ടുകരയിൽ വൻ വ്യാജമദ്യവേട്ട: 1072 ലിറ്റർ എക്സൈസ് പിടികൂടി
Post Your Comments