കോഴിക്കോട്: വടകര ടൗണില്‍ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ഷെരീഫ്, അതുല്‍ എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്.
പിന്നീട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്കും പരിക്കേറ്റു. വീടിന് മുറ്റത്തിരുന്ന സരോജിനി എന്ന സ്ത്രീയെയും നായ ആക്രമിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നായയ്ക്ക് പേ വിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്.
Read Also : വോട്ട് നേടാനുള്ള സംഘപരിവാറിന്റെ ആയുധം; വനിതാ സംവരണ ബില്ലിനെതിരെ ഗായത്രി വർഷ
Post Your Comments