KeralaLatest NewsNews

വോട്ട് നേടാനുള്ള സംഘപരിവാറിന്റെ ആയുധം; വനിതാ സംവരണ ബില്ലിനെതിരെ ഗായത്രി വർഷ

വനിതാ സംവരണ ബില്ലിനെ വിമർശിച്ച് നടി ഗായത്രി വർഷ. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു അദ്ധ്യായം മാത്രമാണ് വനിതാ സംവരണ ബില്ലെന്ന് നടി ആരോപിച്ചു. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ ആയുധമാണ് ബിൽ എന്നാണ് ഗായത്രിയുടെ വാദം. സ്ത്രീകൾക്ക് രാജ്യത്തെ എല്ലായിടത്തും സംവരണമുണ്ട് എന്ന് പറഞ്ഞ് ഫലിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നാണ് ഗായത്രി വർഷ ആരോപിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് ഗായത്രി വര്‍ഷ. മീശമാധവന്‍ അടക്കമുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് ഗായത്രി. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ തീപ്പൊരി പ്രസംഗത്തിലൂടെയാണ് ഗായത്രി വാര്‍ത്തയില്‍ ഇടം നേടിയത്. സാംസ്‌കാരിക മേഖലയിലുള്ള സംഘപരിവാറിന്റെ കടന്നു കയറ്റങ്ങളെക്കുറിച്ചായിരുന്നു ഗായ്ത്രിയുടെ വൈറലായി മാറിയ പ്രസംഗം. ടെലിവിഷന്‍ രംഗത്തിലടക്കം എങ്ങനെയാണ് സംഘപരിവാര്‍ ഇടപെടുന്നതെന്ന് ഗായത്രി തുറന്നടിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമുണ്ടായിരുന്നു.

രാജമൌലി സംവിധാനം ചെയ്ത ആർ.ആർ.ആർ, 2018 എന്നീ സിനിമകളെ രൂക്ഷമായി നടി വിമർശിച്ചിരുന്നു. ഭൂരിപക്ഷ വർഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രമെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഒപ്പം ജൂൺ ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെയും നടി വിമർശിക്കുന്നു. ന്യൂനപക്ഷ വർഗീയതയെ ആണ് ചിത്രം പിന്താങ്ങുന്നതെന്നാണ് ഗായത്രി പറയുന്നത്. സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button