ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന രാജ്യത്തെ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയ സേവനങ്ങളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, എസ്ബിഐ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികളും ഒന്നിലധികമാണ്. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് എളുപ്പത്തിൽ ബാലൻസ് പരിശോധിക്കാനുള്ള വഴികൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ടോൾ ഫ്രീ നമ്പർ
എസ്ബിഐയിൽ അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് ടോൾഫ്രീ നമ്പറിലൂടെ ബാലൻസ് അറിയാൻ സാധിക്കും. ഇതിനായി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്യണം. തുടർന്ന് നിമിഷങ്ങൾക്കകം തന്നെ നിങ്ങളുടെ ഫോണിൽ ബാലൻസ് വിവരങ്ങൾ ലഭിക്കുന്നതാണ്.
എസ്എംഎസ്
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് നിന്ന് 09223766666 എന്ന നമ്പറിലേക്ക് ‘BAL’ എന്ന സന്ദേശം അയച്ച് എസ്ബിഐ അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയും. മിനി സ്റ്റേറ്റ്മെന്റ് ലഭിക്കണമെങ്കിൽ, 09223866666 എന്ന നമ്പറിലേക്ക് ‘MSTMT’ എന്ന് SMS ചെയ്യാം.
നെറ്റ് ബാങ്കിംഗ്
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ ബാലൻസ് പരിശോധിക്കാൻ സാധിക്കും. എന്നാൽ, ഈ സേവനം ഉപയോഗപ്പെടുത്തണമെങ്കിൽ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിക്കേണ്ടിവരും.
Also Read: കേരളത്തിന്റെ റെയിൽവേ വികസനത്തിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപം: വിമർശനവുമായി മുഖ്യമന്ത്രി
Post Your Comments