
തിരുവനന്തപുരം: കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ‘ഹോയ് ഹോയ്’ എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വന്നു എന്നും കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരുന്നയിടുത്തുനിന്ന് പോകേണ്ട സാഹചര്യമുണ്ടായി എന്നും സുധാകരൻ പറഞ്ഞു.
ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസിൽ സംസാരിക്കവെയാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആറായിരം രൂപയില്‍ നിന്ന് ഉയര്‍ത്തുമോ?: വ്യക്തമാക്കി കൃഷിമന്ത്രി
‘ഒരിക്കല്‍ കൂട്ടുകാരനൊപ്പം അവന്റെ ഇല്ലത്തു പോയപ്പോള്‍ ഉമ്മറത്ത് നിന്നാല്‍ മതിയെന്നു കാരണവര്‍ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇങ്ങനെയൊരു ഭൂതകാലം കേരളത്തിനുണ്ടെന്ന് പുതിയ തലമുറക്ക് അറിയില്ല. നാം ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ എങ്ങനെ കൈവന്നുവെന്ന് പുതിയ തലമുറ അറിയേണ്ടതുണ്ട്. ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക മുന്നേറ്റമാണ് വൈക്കം സത്യഗ്രഹം,’ സുധാകരൻ പറഞ്ഞു.
നൂറു വര്‍ഷം പിന്നിടുമ്പോഴും വൈക്കം സത്യഗ്രഹം പോലുള്ള നൂറുകണക്കിനു സമരങ്ങള്‍ നയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ജുഡീഷ്യറിയിലും സര്‍ക്കാര്‍ ജോലികളിലും മാധ്യമരംഗത്തും ഇന്നും ദലിത് പ്രാതിനിധ്യം മരീചികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments