ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ദേരാ ഗാസി ഖാനില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലാണ് സാജിദ് മിര്‍. ഇവിടെ വച്ചാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത് . സിഎംഎച്ച് ബഹവല്‍പൂരില്‍ ചികിത്സയിലാണ് മിര്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയാണ് ഇയാളെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിച്ചത് . നിലവില്‍ മിറിന്റെ നില ഗുരുതരമാണെന്നും, വെന്റിലേറ്ററിലാണെന്നുമാണ് വിവരം.
Read Also: ഒഴുകിപ്പോകുന്ന കാറുകൾ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമായി നടൻ റഹ്‌മാൻ
ജയിലില്‍ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്ഥാന്‍ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. പാചകക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്.
26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ച ഭീകരരില്‍ ഒരാളാണ് സാജിദ് മിര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ (41.68 കോടി രൂപ) യാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് .
Post Your Comments