ലക്‌നൗ: പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു: . ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 27 കാരനായ കനയ്യ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ കൃഷിടത്തില്‍ കീടനാശിനി തളിക്കാന്‍ പോയിരുന്നു. വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി അത്താഴം കഴിക്കാനായി ഇരുന്നപ്പോള്‍ ഭാര്യ, കൈകഴുകി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കനയ്യ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. പെട്ടെന്ന് കനയ്യയുടെ ശരീരം തളര്‍ന്നു. ഇതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments