
പാലാ: സ്വകാര്യബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് സ്വദേശികളായ ഇടവെട്ടി നെല്ലിക്കൽ വീട്ടിൽ മാർട്ടിൻ (42), കുമ്പകല്ല് കല്ലിങ്കൽ വീട്ടിൽ റഹീം (39), മൂവാറ്റുപുഴ കല്ലൂർക്കാട് പുത്തൻപുരക്കൽ വീട്ടിൽ കിരൺ പി.റെജി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരമറ്റം ബസ്റ്റാൻഡിൽ മറ്റൊരു ബസിലെ കണ്ടക്ടറായ യുവാവിനെ ഇവർ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസിൽ ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വാക്തർക്കം ഉണ്ടാകുകയും ഇവർ സംഘം ചേർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുക്കുകയും മൂവരെയും പിടികൂടുകയായിരുന്നു.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാർട്ടിന് തൊടുപുഴ, കിടങ്ങൂർ, അടിമാലി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments