Latest NewsKeralaNews

ഇരുവർക്കും ജോലി വിദേശത്ത്, മടങ്ങാനിരിക്കെ ഇടിത്തീ പോലെ മെഡിക്കൽ റിപ്പോർട്ട്; ആലപ്പുഴയിലെ കൂട്ട ആത്മഹത്യക്ക് പിന്നിൽ

ആ​ല​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒ​മ്പ​താം വാ​ര്‍​ഡ് മൂ​ലേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​നു​വും സൗ​മ്യ​യു​മാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്. ആ​ദി, അ​തി​ല്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കടബാധ്യതയെ തുടർന്നാണ് സുനുവും കുടുംബവും ജീവനൊടുക്കിയത്. ആ​ല​പ്പു​ഴ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം.

ആദിയും അതുലും ഇരട്ടക്കുട്ടികളാണ്. ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ അടുത്ത വീട്ടിൽ താമസിക്കുന്ന അമ്മ ശ്യാമള എത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

ഇരുവർക്കും വിദേശത്താണ് ജോലി. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. തിരികെ മടങ്ങാനിരിക്കെ സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൃത്യത്തിന് കാരണം.

സം​ഭ​വ​ത്തി​ല്‍, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പുകൾ ഒന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടില്ല. ഇവർക്ക് ഏറെ കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button