ഗുരുവായൂര്‍: പുലര്‍ച്ചെ കട തുറക്കാന്‍ പോയ 64കാരിയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്നവല്ലിയുടെ താലിമാലയാണ് കവര്‍ന്നത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇവരുടെ തലയിൽ ആറു തുന്നൽ വേണ്ടിവന്നു.
Read Also : കൊല്ലത്ത് ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
വ്യാഴാഴ്ച പുലര്‍ച്ച 3.50-ന് ഗാന്ധിനഗറിൽ നഗരസഭയുടെ മിനി മാര്‍ക്കറ്റിന് മുന്നിലാണ് സംഭവം. ഭര്‍ത്താവ് അസുഖ ബാധിതനായതിനാൽ രത്നവല്ലിയാണ് പുലര്‍ച്ചെ കട തുറക്കാറുള്ളത്. പേരകത്തെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് വന്നതെങ്കിലും ഡ്രൈവര്‍ക്ക് സുഖമില്ലാതിരുന്നതിനെ തുടര്‍ന്ന് മുതുവട്ടൂരിന് സമീപം ഇറക്കി തിരിച്ചുപോയി. തുടർന്ന്, നടന്ന് കടയിലേക്ക് പോകവേ മിനി മാര്‍ക്കറ്റിന് സമീപം കാവി മുണ്ടും ഷാളും പുതച്ചെത്തിയ ആള് ആക്രമിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിക്കവേ മോഷ്ടാവ് രത്നവല്ലിയെ റോഡിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന്, മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. മോഷ്ടാവിന്റെ കാലില്‍ പിടിച്ചു വലിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടതായി രത്നവല്ലി പറഞ്ഞു.
ചോരയൊലിക്കുന്ന തലയുമായി കരഞ്ഞു വിളിച്ചിട്ടും അതുവഴി കടന്ന് പോയവരാരും സഹായിച്ചില്ലെന്നും ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മരുമകള്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും രത്നവല്ലി പറഞ്ഞു. സംഭവത്തിൽ ടെമ്പിള്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments