കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. ഇതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതോടെ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്‍ത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കാണാമറയത്തുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്‍ മാത്രമാണ്.
കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടിയെയും യുവതിയെയും സംഘം കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണ് ഓട്ടോയെന്നാണ് പൊലീസിന്റെ നിഗമനം.
Post Your Comments