വെള്ളറട: ആളില്ലാത്ത സമയത്ത് വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നു. സംസ്ഥാന അതിര്‍ത്തിയായ തമിഴ്നാട്ടിലെ കാനത്ത്കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത ഭടനായ ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കുടുംബം സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടില്‍ രാത്രി കിടക്കാൻ പോയിട്ട് തിരികെ വരുമ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. വീടിന്റെ മുന്നിലുള്ള കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. അലമാരയും ഉള്ളിലെ കതകുകളും തകര്‍ത്തു. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവര്‍ന്നു.
Read Also : നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: 23കാരനെ കാപ്പ നിയമപ്രകാരം കരുതൽതടവിലാക്കി
സംഭവത്തിൽ പളുകല്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു ടവല്‍ ഉപേക്ഷിച്ച് നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments