Latest NewsKeralaNews

ജില്ലാ അതിര്‍ത്തികളിലെ സിസിടിവികളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല, പൊലീസിന് വെല്ലുവിളിയായി അന്വേഷണം

കൊല്ലം: കൊല്ലത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്.

Read Also: ക​ള്ള​നോ​ട്ട് കേസ് : നോ​ട്ട് അ​ച്ച​ടി​ച്ച പ്രസ്​ ഉടമ പിടിയിൽ

ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ പിന്നിടുമ്പോഴും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ മറ്റൊരു കാറിന്റെതാണെന്ന് കണ്ടെത്തി. KL04 AF 3239 എന്ന ഈ നമ്പര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെതാണ്.

മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേര്‍ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരില്‍ ഒരാളായ പ്രതീഷ്. അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകളുടെ 19 കെട്ടും കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button