ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണ് ഒവൈസിയെന്ന് രാഹുൽ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഒവൈസിയുടെ പ്രതികരണം. രാഹുലിന്റെ പ്രണയങ്ങൾ രണ്ടുപേരോടാണെന്നും ഒന്ന് ഇറ്റലിയും രണ്ട് മോദിയുമാണെന്ന് ഒവൈസി പറഞ്ഞു.
ഉത്തർപ്രദേശിലെ അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയുടെ സുഹൃത്തല്ലെന്നും ബിജെപിയുടെ സ്മൃതി ഇറാനിയുടേതാണെന്നും ഒവൈസി പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടു. പിന്നീട് കേരളത്തിലെ വയനാട്ടിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഒവൈസി പരിഹാസിച്ചു. ഹൈദരാബാദിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഒവൈസിയുടെ പ്രതികരണം.
ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറക്കം: മൂന്നംഗസംഘം അറസ്റ്റിൽ
‘ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, രാഹുൽ ഗാന്ധി, നിങ്ങൾക്ക് ഇപ്പോൾ 50 വയസ്സായതിനാൽ ഇനി അവിവാഹിതനായി തുടരരുത്. കോൺഗ്രസ് എംപിക്ക് വീട്ടിൽ പങ്കാളിയില്ലാത്തതിനാൽ, അദ്ദേഹം എപ്പോഴും സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത് ശരിയായ പ്രായം അല്ലാത്തതിനാൽ ഇനി ഇത്തരം ഭ്രാന്തിൽ ഏർപ്പെടരുത്,’ ഒവൈസി വ്യക്തമാക്കി.
തെലങ്കാനയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഒവൈസിക്കെതിരെ പരാമർശം നടത്തിയത്. തെലുങ്കാനയിലെ ബിആർഎസ് സർക്കാർ നടത്തുന്നത് അഴിമതിയാണെന്നും, ബിജെപിയും എഐഎംഐഎമ്മും ചേർന്നുള്ള പാർട്ടിയാണ് ബിആർഎസ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘മോദിജിക്ക് രണ്ട് സുഹൃത്തുക്കളുണ്ട്, ഒരാൾ ഒവൈസിയും മറ്റൊരാൾ കെസിആറുമാണ്. മോദി പ്രധാനമന്ത്രിയാകണമെന്ന് ബിആർഎസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ആഗ്രഹിക്കുന്നു. കെസിആർ മുഖ്യമന്ത്രിയാകണമെന്ന് മോദി ആഗ്രഹിക്കുന്നു,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments