
കാസർഗോഡ്: പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിക്ക് നാലു മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വലിലെ കാരാട്ട് നൗഷാദിനെയാണ് കോടതി ശിക്ഷിച്ചത്. കാസർഗോഡ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ടി. ബിജു ആണ് ശിക്ഷിച്ചത്.
2018 ആഗസ്റ്റ് 20-ന് രാത്രി 10-ന് ആണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അക്രമം കാണിച്ച നൗഷാദിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അരയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ ആയിരുന്ന ഇ.ജെ. ജോസഫായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ചന്ദ്രമോഹൻ ഹാജരായി.
Post Your Comments