Latest NewsKeralaNewsFood & Cookery

ഈ ദീപാവലിക്ക് വീട്ടിലൊരുക്കാം രുചിയേറും മൈസൂർ പാക്

പലരുചികളിൽ പലവർണ്ണങ്ങളിൽ അണിനിരക്കുന്ന പലഹാരങ്ങൾ തന്നെയാണ് ദീപാവലിയടെ ഏറ്റവും വലിയ ആഘോഷങ്ങളൾ, പണ്ട് പഞ്ചസാരയും റവയും ചേർത്ത വിഭവങ്ങളായിരുന്നു കൂടുതലായും ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ഖോവയും പാൽ ഉൽപന്നങ്ങളുമാണ് ഏറെയും ദീപാവലി മീഠായികളായി എത്തുന്നത്. അത്തരം ചില പലഹാരങ്ങൾ ഈ ദീപാവലിക്ക് നമുക്ക് തയ്യാറാക്കാം. ഇതിലൊന്നാണ് മൈസൂർ പാക്.

ചേരുവകൾ
കടലമാവ്: ഒരു കപ്പ്
പഞ്ചസാര: ഒന്നേകാൽ കപ്പ്
നെയ്യ്: മൂന്നു കപ്പ്
വെള്ളം: ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം
ആദ്യം നെയ്യ് നന്നായി ഉരുക്കി വയ്ക്കുക. പിന്നീട് കടലമാവിൽ രണ്ട് സ്പൂൺ നെയ്യ് ചേർത്തിളക്കി വയ്ക്കുക. ഒരു പരന്ന പാത്രത്തിൽ പഞ്ചസാരയും വെള്ളവും കലർത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാൻ തുടങ്ങുമ്പോൾ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതിൽ ഒരു സ്പൂൺ നെയ്യ് ചേർക്കുക. ചെറു തീയിൽ ഒരു വിധം കുറുകാൻ തുടങ്ങുമ്പോൾ അൽപ്പാൽപ്പം നെയ്യ് ചേർത്തിളക്കുക. നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button