നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് പാൽപ്പേട. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം.
ചേരുവ:
പാല്‍പ്പൊടി – ഒരു കപ്പ്
പഞ്ചസാര – ഒരുകപ്പ്
മൈദ- അരക്കപ്പ്
കണ്ടന്‍സ്ഡ്മില്‍ക്ക് – അരക്കപ്പ്
ഏലക്കായപ്പൊടി- ഒരുനുള്ള്
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പാല്‍പ്പൊടി, മൈദ എന്നിവ ചേര്‍ത്ത് കുഴച്ച് നന്നായി മിക്‌സാക്കി വെക്കുക. കുറച്ച് വെള്ളത്തില്‍ അടികട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര തിളപ്പിക്കുക. അത് രണ്ട് നൂല്‍ മൂപ്പാവുമ്പോള്‍, നേരത്തേ ചേര്‍ത്തുവെച്ച പാല്‍പ്പൊടി മിക്‌സ് കുറേശ്ശെ അതിലേക്ക് ചേര്‍ത്തുകൊടുക്കുക. ചെറിയ തീയിൽ വേണം ഇവ ചെയ്യാൻ. അതിനുശേഷം നെയ്യ് അല്പാല്പമായി ചേര്‍ത്തതിനുശേഷം വെണ്ണചേര്‍ത്തിളക്കി, ഏലക്കാപ്പൊടി ചേര്‍ക്കാം. പാത്രത്തില്‍ ഉരുണ്ടുകൂടുമ്പോള്‍ വാങ്ങിവെക്കുക. തണുത്തതിന് ശേഷം കൈവെള്ളയില്‍ നെയ്യ് പുരട്ടി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കാം.
Post Your Comments