Latest NewsNewsIndia

ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് ‘പിന്നി’ വീടുകളിൽ ഉണ്ടാക്കാം

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മറ്റ് ഉത്സവങ്ങളെപ്പോലെ ദീപാവലിക്കും മധുരമൂറുന്ന പലഹാരങ്ങള്‍ (sweets) ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. വീടുകളില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങളുണ്ട്. ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് ‘പിന്നി’ വീടുകളിൽ ഉണ്ടാക്കാം.

ബദാം, എള്ള് പിന്നി തയാറാക്കുന്ന വിധം.

ചേരുവകള്‍

2 കപ്പ് ഗോതമ്പ് മാവ്

2½ ടേബിള്‍ സ്പൂണ്‍ റവ

¼ കപ്പ് വറുത്ത ബദാം കഷ്ണങ്ങള്‍

¼ കപ്പ് വറുത്ത വെളുത്ത എള്ള് പൊടി

¾ കപ്പ് ശുദ്ധമായ നെയ്യ്

1½ ടേബിള്‍ സ്പൂണ്‍ കടലമാവ്

1 കപ്പ് പഞ്ചസാര

½ കപ്പ് വെള്ളം

½ പച്ച ഏലക്കാ പൊടി

1 ടേബിള്‍ സ്പൂണ്‍ വറുത്ത വെളുത്ത എള്ള്

3 ടേബിള്‍ സ്പൂണ്‍ വറുത്ത മുഴുവനായുള്ള ബദാം

തയ്യാറാക്കുന്ന വിധം:

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0: മൂന്നാംഘട്ടത്തിൽ 86% കുട്ടികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി

– ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് റവയും ഗോതമ്പ് പൊടിയും ചേര്‍ക്കുക. ഇത് ഒരു ഗോള്‍ഡന്‍ നിറം ആകുന്നത് വരെ വറുത്തെടുക്കുക.

– ഒരു പാനില്‍ പഞ്ചസാരയും വെള്ളവും മിക്‌സ് ചെയ്ത് ചെറിയ തീയില്‍ വെയ്ക്കുക. പഞ്ചസാര സിറപ്പ് ആകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.

– ഗോതമ്പ് മാവ് മിശ്രിതം പഞ്ചസാര സിറപ്പുമായി മിക്‌സ് ചെയ്യുക. പച്ച ഏലക്കാ പൊടി ചേര്‍ക്കുക.

– മിശ്രിതം ഡ്രൈ ആകുന്നത് വരെ വേവിക്കുക. ഈ മിശ്രിതത്തിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ബദാം കഷണങ്ങളും പൊടിച്ച വെള്ള എള്ളും ചേര്‍ത്ത് നന്നായി ഇളക്കുക.

– മിശ്രിതം തണുക്കാന്‍ വയ്ക്കുക. പിന്നീട് തുല്യ ഭാഗങ്ങളായി വിഭജിച്ച് വൃത്താകൃതിയിലാക്കുക.

– വറുത്ത ബദാം രണ്ടായി മുറിച്ച് ഇതിന് മുകളില്‍ വെയ്ച്ച് വറുത്ത വെളുത്ത എള്ളില്‍ പതുക്കെ ഉരുട്ടിയെടുക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button