Latest NewsNewsIndia

തേനൂറും മൈസൂർ പാക്ക് – ഉണ്ടാക്കുന്ന വിധം

വിവിധ പശ്ചാത്തലങ്ങളിൽ ഉള്ള ജനങ്ങളെ ഒന്നിപ്പിക്കാൻ ഉത്സവങ്ങൾ ഒരു പരിധി വരെ സഹായിക്കുന്നു. ഇൻഡ്യയിൽ, എല്ലാ ഉത്സവത്തോടനുബന്ധിച്ചും ഭക്ഷണത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ദീപാവലി, പ്രത്യേകിച്ച് ഇതിന്റെയെല്ലാം ഉത്സവം ആണ്. ദീപാവലിയെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മധുര പലഹാരങ്ങളും ഭക്ഷണങ്ങളും ആണ്. പലര്‍ക്കും പ്രിയങ്കരമായൊരു മധുരമാണ് മൈസൂര്‍ പാക്ക്. നെയ്യിന്റെ സ്വാദു നുണഞ്ഞിറക്കാന്‍ പറ്റുന്നൊരു മധുരം. മൈസൂര്‍ പാക്ക് നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെയെന്നു നോക്കൂ…

കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button