ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ വീട്ടിലൊരുക്കാൻ പറ്റിയ ഏറ്റവും നല്ല പലഹാരമാണ് റവ ലഡ്ഡു. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ കഴിയും. റവ ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
റവ – 300 ഗ്രാം
പഞ്ചസാര -150 ഗ്രാം പൊടിച്ചത്
നെയ്യ് -2 ടേബിൾ സ്പൂൺ
ഏലയ്ക്ക – 2 എണ്ണം
പാൽ -100 മില്ലിലീറ്റർ
അണ്ടിപ്പരിപ്പ്- 10 എണ്ണം
ഉണക്കമുന്തിരി – 20 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് വറുത്തെടുക്കണം. പിന്നീട് നെയ്യിൽ റവ നന്നായി വറുക്കുക. നല്ല മൂപ്പെത്തുമ്പോൾ പഞ്ചസാര പൊടിച്ചതും ഏലക്കായും ചേർക്കണം. ശേഷം തിളപ്പിച്ച പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കണം. പിന്നീട് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു ചൂടോടെ ഉരുള ഉരുട്ടിയെടുക്കാം.
Read Also: എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഞെട്ടിക്കുന്നത്, ഖത്തറുമായി സംസാരിക്കുമെന്ന് ഇന്ത്യ
Post Your Comments