ചിങ്ങവനം: നാല്പത്തിയഞ്ചുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. നാട്ടകം പാക്കില്‍ നാല്പതാം കോളനി ഭാഗത്ത് പാലത്തിങ്കല്‍ തോപ്പില്‍ പി.സി. പ്രവീണി(36)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാള്‍ സമീപവാസിയായ നാല്പത്തിയഞ്ചുകാരനെ കോളനി ഭാഗത്തുവച്ച് ചീത്തവിളിക്കുകയും മരക്കമ്പ് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. പ്രവീണിന് ഇയാളോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വഴിയിലൂടെ നടന്നുപോയ നാല്പത്തിയഞ്ചുകാരനെ ചീത്തവിളിച്ച് ആക്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments