Latest NewsKeralaNews

അടുത്ത അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍: ഓഫറുമായി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്

കൊച്ചി: ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഇന്ന്‌ രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും.
അതേസമയം, ഐഎസ്എല്‍
നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ഇന്ന് അധിക സര്‍വ്വീസ് ഒരുക്കി.

രാത്രി 10 മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് മെട്രോ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് രാത്രി 11.30ന് ആയിരിക്കും.

മത്സരം കാണാനായി സ്റ്റേഡിയത്തില്‍ എത്തുമ്പോൾ തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റും ആരാധകര്‍ക്ക് സ്വന്തമാക്കാം. ടിക്കറ്റ് വാങ്ങുന്നതിനുള്ള തിരക്ക് ഇതിലൂടെ കുറയ്‌ക്കാൻ സാധിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button