Latest NewsKeralaNews

ഇന്ത്യൻ സൂപ്പർ ലീഗിന് നാളെ കൊടിയേറും! യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

നവംബർ 25 മുതലാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുക

ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് നാളെ തിരിതെളിയുന്നതോടെ യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. നവംബർ 25 മുതലാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നിന്നാണ് അധിക സർവീസസ് നടത്തുക. കൂടാതെ, ജെഎൽഎൻ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും, എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11:30-നായിരിക്കും. രാത്രി 10 മണി മുതൽ നിരക്കിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സര ശേഷം ടിക്കറ്റ് കൗണ്ടറുകളിൽ ഉണ്ടാകുന്ന ക്യൂ ഒഴിവാക്കുന്നതിനായി, മെട്രോയിൽ വരുന്നവർക്ക് ആദ്യം തന്നെ ടിക്കറ്റുകൾ വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ തന്നെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനും. കൂടാതെ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്തശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാനാകും. അതേസമയം, ദേശീയപാത 66-ൽ നിന്ന് എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത്, മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും.

Also Read: പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: വയോധികന് 11 വർഷം തടവു ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button