ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഒമ്പതുകാരിക്കു നേരെ ലൈംഗിതാക്രമം നടത്തിയ വയോധികനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരുലക്ഷം പിഴയും ശിക്ഷയായി വിധിച്ചു.
Read Also: വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂ കീറി, വാറന്റി നിരസിച്ച് നൈക്കി! ഒടുവിൽ നഷ്ടപരിഹാരം
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാർഡ് ഇല്ലിക്കൽചിറ ബാബുവിനെയാണ് ചേർത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടക്കാത്ത സാഹചര്യത്തിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2022 ഏപ്രിൽ 15നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിഷ് ചാർജ്ജ് ചെയ്യുന്നതിന് വിഷുവിന്റെ തലേന്ന് അപ്പുപ്പനൊപ്പം പോയി തിരിച്ചുവരുമ്പോൾ ഇടവഴിയിൽ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പൊലീസിൽ അറിയിക്കുകയുമായിരുന്നു.
Post Your Comments