
ചേര്‍ത്തല: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ ചേര്‍ത്തല എക്സൈസ് പിടികൂടി. പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡ് താന്നിക്കൽ വീട്ടിൽ ഫ്രാൻസിസ് പയസിനെ(23)യാണ് എക്സൈസ് പിടികൂടിയത്.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ അന്ധകാരനഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീടിന്റെ ടെറസിൽ വളർത്തിയ നിലയില്‍ രണ്ടു കഞ്ചാവ് ചെടികൾ പിടികൂടിയത്. റെയ്ഡിൽ ചേര്‍ത്തല എക്സൈസിലെ കെ.പി. സുരേഷ്, ബെന്നി വർഗീസ്, ഷിബു പി. ബഞ്ചമിൻ, കെ.ആര്. രാജീവ്, എ.പി. അരുൺ, വിഷ്ണുദാസ്, ആകാശ് നാരായണൻ, അമൽ രാജ്, അശ്വതി, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
Read Also : കാക്കിക്കുള്ളിലെ അമ്മ മനസ്: അമ്മ ചികിത്സയിൽ, 4 മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്
ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments