ErnakulamLatest NewsKeralaNattuvarthaNews

ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രം, കേരള സ്റ്റോറിയല്ല: വർഗ്ഗീയ കലാപമാക്കി മാറ്റരുതെന്ന് അതുല്യ അശോകൻ

കൊച്ചി: കേരള സ്റ്റോറി എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്‍ഫ്ലുവന്‍സറായ അതുല്യ അശോകനും റിസൽ മൻസൂറും തമ്മിൽ വിവാഹിതയായത്. കേരളത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ‘ദ കേരള സ്റ്റോറി´യോടുള്ള പ്രതിഷേധ സൂചകമാണ് ഈ വിവാഹം എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. റിസലുമായുള്ള വിവാഹം കഴിഞ്ഞ വിവരം അതുല്യ തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിവാഹത്തിന് പിന്നാലെ അതുല്യ മതം മാറി മുസ്ലീമാകുകയും ആലിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതുല്യ എന്ന ആലിയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ശ്രദ്ധനേടുന്നത്. ഭർത്താവായ റിസലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതുല്യയുടെ ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റ് എത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികൾ തൻ്റെ കുടുംബത്തിലുള്ളവര്‍ ആയിരിക്കില്ലെന്നും റിസല്‍ മന്‍സൂറിനാണ് അതിൻ്റെ പൂര്‍ണ ഉത്തരവാദിത്വം എന്നുമാണ് അതുല്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് മതം മാറിയെന്ന് അതുല്യ സ്ഥിരീകരിച്ചിരുന്നു.

ഇടവിട്ടുള്ള മഴ: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഡെങ്കിപ്പനിയും എലിപ്പനിയും നിങ്ങളെ പിടികൂടും

ഭര്‍ത്താവ് റിസല്‍ മന്‍സൂറുമായി പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ‘കേരള സ്റ്റോറി മിത്തല്ല’, ‘ലൗജിഹാദിന് ഉദാഹരണം’ എന്നിങ്ങനെ ഉന്നയിച്ചുകൊണ്ട് അതുല്യയുടെ പോസ്റ്റിൻ്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. എന്നാൽ, താനും ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനെതിരെ അതുല്യ പ്രതികരിച്ചു. ഒരു മതത്തെയും എടുത്തുപറയേണ്ട ആവശ്യമില്ലെന്നും ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും അതുല്യ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. പ്രശ്‌നം താനും ഭര്‍ത്താവും തമ്മിലാണെന്നും അതുല്യ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button