KottayamLatest NewsKeralaNattuvarthaNews

കാ​റി​നു പി​ന്നി​ൽ തീ​ർ​ത്ഥാ​ട​ക​രു​ടെ ട്രാ​വ​ല​റിടി​ച്ചു: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ ചേ​ർ​പ്പ് വ​ല്ല​ച്ചി​റ കു​ള​ങ്ങ​ര​പ്പ​റ​മ്പി​ൽ അ​ദ്വൈ​ത്(11), ഡ്രൈ​വ​ർ അ​ബു സ്വാ​ലി​ക് (25) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്

ഇ​ള​ങ്ങു​ളം: കാ​റി​ൽ തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​നി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ട്രാ​വ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ചേ​ർ​പ്പ് വ​ല്ല​ച്ചി​റ കു​ള​ങ്ങ​ര​പ്പ​റ​മ്പി​ൽ അ​ദ്വൈ​ത്(11), ഡ്രൈ​വ​ർ അ​ബു സ്വാ​ലി​ക് (25) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : ലോകകപ്പ് ഫൈനലിനിടെ ടിവി ഓഫ് ചെയ്തു: ദേഷ്യത്തിൽ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-നാ​യി​രു​ന്നു അ​പ​ക​ടം. പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ വ​ഞ്ചി​മ​ല ക​വ​ല​യി​ലെ ക​ള​ളു​ഷാ​പ്പി​നു മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു പി​ന്നി​ൽ ട്രാ​വ​ല​റിടിക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ വ​ട്ടം​തി​രി​ഞ്ഞ് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക്അ​പ്പ് വാ​നി​ലു​മി​ടി​ച്ചു.

Read Also : പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി പോലീസ്

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തൃ​ശൂ​ർ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലി​ടി​ച്ച​ത്.​ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നതിനാൽ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button