മണ്ഡല മാസം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അയ്യനെ കാണാൻ നിരവധി ഭക്തരാണ് സന്നിധാനത്തേക്ക് എത്തിച്ചേരുന്നത്. ഇന്നലെ മാത്രം അരലക്ഷത്തിലധികം ഭക്തർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്. കാലാവസ്ഥ പോലും അവഗണിച്ച് ഇന്നും അരലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,61,789 ഭക്തന്മാരാണ് ദർശനത്തിന് എത്തിയത്. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 37,848 ഭക്തരും സന്നിധാനത്ത് എത്തി.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തന്മാർക്കായി അധികൃതർ കാനന പാത തുറന്നു നൽകിയിരുന്നു. ഏകദേശം 50-ഓളം ഉദ്യോഗസ്ഥരെയാണ് കാനന പാതയിൽ വനം വകുപ്പ് നിയമിച്ചിരിക്കുന്നത്. കാനന പാതയിലൂടെ എത്തുന്ന ഭക്തർക്ക് അതീവ സുരക്ഷയാണ് വനം വകുപ്പ് ഉറപ്പു വരുത്തുന്നത്. ഇതുവരെ വന്യ മൃഗങ്ങളുടെ ശല്യമോ, മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഉണ്ടായിട്ടില്ല. കാനന പാത തുറന്ന് നൽകിയതോടെ വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
Also Read: തണുപ്പുകാലമാണ് വരുന്നത്: തുമ്മലും ജലദോഷവും ചുമയും അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം…
Post Your Comments