Latest NewsKerala

സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഎം നേതാവ് ഭാസുരാംഗനെതിരെ ജപ്തി നടപടി തുടങ്ങി

തിരുവനന്തപുരം: കണ്ടല ബാങ്കില്‍ നിന്ന് അനധികൃതമായി വായ്പ എടുത്ത തുക തിരച്ചടയ്ക്കാത്തതിനാല്‍ ഭാസുരാംഗനെതിരെ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. കോടികൾ വായ്പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ബന്ധുക്കളുടെ പേരിൽ മൂന്നരക്കോടിയിലേറെ രൂപയും മകന്റെയും ഭാര്യയുടെയും പേരിൽ മാത്രം 95 ലക്ഷം രൂപ വീതവും ഭാസുരാംഗന്‍ വായ്പ എടുത്തിരുന്നു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 28 കേസുകൾ സഹകരണ വകുപ്പ് രജിസ്റ്റർ ചെയ്തു.

ആദ്യ ഹിയറിങ്ങിന് ഭാസുരാംഗന് പകരം എത്തിയത് അഭിഭാഷകൻ ആയിരുന്നു. അടുത്ത ഹിയറിംഗ് നാളെ നടക്കും. മുപ്പത് വർഷത്തിലേറെ കണ്ടല ബാങ്ക് പ്രസിഡണ്ടായിരുന്നു എൻ ഭാസുരാംഗൻ. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നത് മാധ്യമങ്ങളാണ് പുറത്ത് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button