കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് ഉന്നത സി.പി.എം നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്.
11 മാസംമുന്‍പ് ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നഗരത്തില്‍ താമസിക്കുന്ന നാദാപുരം-പാറക്കടവ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്ക് ജില്ലയിലെ രണ്ട് ഉന്നത സി.പി.എം. നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ജില്ലയിലെ ചിലനേതാക്കളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പോലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം.
Read Also: വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും എന്നും ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് സിപിഎം: എം.വി ഗോവിന്ദന്‍
കോഴിക്കോട്ടെ വിവാദമായ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലുള്‍പ്പെട്ട ബേപ്പൂര്‍ സ്വദേശിയെ അതില്‍നിന്ന് ഒഴിവാക്കാന്‍ ഈ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ശ്രമിച്ചിരുന്നു. ജില്ലയിലെ ഉന്നത സി.പി.എം-സി.ഐ.ടി.യു നേതാവിന് പുതിയവാഹനം വാങ്ങാനുള്ള ബുക്കിങ് തുകയായി ഏഴുലക്ഷംരൂപ നല്‍കിയത് ഈ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
നഗരത്തിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴില്‍ത്തര്‍ക്കം പരിഹരിക്കാന്‍ 15 ലക്ഷം രൂപയും മാവൂര്‍ റോഡിലെ ഹോട്ടലിലെ പാര്‍ക്കിങ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി ഏഴുലക്ഷം രൂപയും ഈ രണ്ട് നേതാക്കള്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായി ഇവര്‍ക്കുള്ള അടുത്തബന്ധം തെളിയിക്കാന്‍ കോള്‍ ഡീറ്റേയില്‍ റെക്കോഡ് റിപ്പോര്‍ട്ടിനൊപ്പം നല്‍കി.
Post Your Comments