മലപ്പുറം: മലപ്പുറം അരീക്കോട് പനമ്പിലാവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത. മൃതദേഹം കല്ലറയില്‍ നിന്ന് ഉടന്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 36 കാരനായ തോമസിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെയാണ് അരീക്കോട് പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.
ഈ മാസം നാലിനായിരുന്നു ലോറി ഡ്രൈവറായിരുന്ന തോമസ് മരിച്ചത്. രാവിലെ 6 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍, ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റാണ് തോമസ് മരിച്ചതെന്ന സംശയം ബന്ധുക്കള്‍ക്ക് ഉണ്ടാകുന്നത്. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
നാല് ദിവസം മുമ്പ്, സമീപത്തെ വീട്ടില്‍ ഒരു മരണാനന്തര ചടങ്ങ് നടന്നിരുന്നു. അവിടെവെച്ച് തോമസും സുഹൃത്തുക്കളും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. അന്ന് രാത്രി സുഹൃത്തുക്കളായ നാല് പേര്‍ തോമസിന്റെ വീടിന് സമീപമെത്തി അസഭ്യം പറഞ്ഞു. ഇത് ചോദിക്കാന്‍ തോമസും ചെന്നു. വലിയ ഒച്ച കേട്ട് വീട്ടുകാര്‍ ഇറങ്ങി ചെല്ലുമ്പോള്‍ തോമസ് നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. അന്നുണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. തോമസിന്റെ ശരീരത്തില്‍ പലയിടത്ത് ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
Post Your Comments