KeralaLatest NewsNews

ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്നത് ശുദ്ധ നുണ : സുരേഷ് ഗോപി

നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ, ഗുരുവായൂര്‍ എംഎല്‍എയെ വെല്ലുവിളിച്ച് സുരേഷ് ഗോപി

ഗുരുവായൂര്‍ : ഗുരുവായൂര്‍ എംഎല്‍എയെ വെല്ലുവിളിച്ച് സുരേഷ് ഗോപി.
ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കാന്‍ ഗുരുവായൂര്‍ എംഎല്‍എ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് എന്ന നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരില്‍ കോഫി ടൈം വിത് എസ്ജി എന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

Read Also: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​ത്തി​ന് പോ​കാ​ൻ മാ​ല​യി​ടാ​നെ​ത്തി​യ കു​ട്ടി കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു

‘തെരുവു യോഗത്തില്‍ സഖാക്കളുടെ മുന്‍പില്‍ നിങ്ങള്‍ നുണകള്‍ പറഞ്ഞോളൂ. എന്നാല്‍ നിയമസഭയുടെ രേഖയില്‍ വരുന്ന വിധം മേല്‍പ്പാലത്തിന് റെയില്‍വേ പണം നല്‍കുന്നില്ലെന്നു പറയാന്‍ ഗുരുവായൂര്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോയെന്നും അത് കഴിയില്ലെങ്കില്‍ മേല്‍പ്പാലം നിര്‍മ്മിച്ചതിന് റെയില്‍വേയുടെ പണം വേണ്ടെന്ന് എംഎല്‍എയുടെ നേതാവായ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞാലും മതി’. എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വെല്ലുവിളി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button