
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് അവസാനിച്ചപ്പോൾ കിരീടം ഓസ്‌ട്രേലിയ കൊണ്ടുപോയി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി. വിരാട് കോഹ്ലിയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. മത്സരത്തിന് ശേഷം വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ രംഗത്ത്.
‘മത്സരത്തിനിടെ ഞാൻ അത് പറഞ്ഞു, മത്സരം കഴിഞ്ഞ ശേഷം ഞാൻ അത് വീണ്ടും പറയുന്നു. എന്തുകൊണ്ടാണ് കെഎൽ രാഹുലും വിരാട് കോലിയും ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവർക്കെതിരെ പോലും ബൗണ്ടറികൾ അടിക്കാതിരുന്നത് . അവർ സ്ഥിരം ബൗളർമാരല്ല, കോഹ്‌ലിയും കെഎല്ലും അവർക്കെതിരെ റൺസ് സ്‌കോർ ചെയ്യാൻ ശ്രമിക്കേണ്ടതായിരുന്നു’, അദ്ദേഹം പറഞ്ഞു.
എന്നാൽ, ഗവാസ്കറുടെ അഭിപ്രായമല്ല ഇന്ത്യൻ ആരാധകർക്കുള്ളത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയെന്ന് എങ്കിലും പറയാം. യഥാർത്ഥത്തിൽ തോൽവിക്ക് കാരണം ഗിൽ, അയ്യർ, രാഹുൽ, സൂര്യകുമാർ തുടങ്ങിയവർ ആണെന്ന അഭിപ്രായമാണ് പലരും ഉന്നയിക്കുന്നത്. ഹെഡ് 120 ബോളില്‍ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. കളം നിറഞ്ഞ് കളിച്ച ഓസ്ട്രേലിയന്‍ ബോളറുമാരും ഫീല്‍ഡറുമാരും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി.
Post Your Comments