ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകന്‍ സായി കൃഷ്ണയാണ് ഇവരില്‍ ഒരാള്‍. ഇന്നലെ രാത്രി 10 മണിയോടെ ബാഗല്‍കോട്ടിലെ വീട്ടില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 13 ന് ലോക്സഭാ ചേംബറില്‍ കയറുകയും കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്ത പാര്‍ലമെന്റ് നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളായ മനോരഞ്ജന്‍ ഡിയുടെ സുഹൃത്താണ് ടെക്കിയായ സായ് കൃഷ്ണ.
Read Also: ഗുണ്ടാനേതാവ് അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം
ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരം ഇപ്പോള്‍ കുറ്റം ചുമത്തപ്പെട്ട നാല് പ്രതികളില്‍ മനോരഞ്ജനും ഉള്‍പ്പെടുന്നു. ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലെ ബാച്ച്മേറ്റ്സായിരുന്നു സായികൃഷ്ണയും മനോരഞ്ജനും.
ഉത്തര്‍പ്രദേശിലെ ജലൗണ്‍ സ്വദേശി അതുല്‍ കുല്‍ശ്രേഷ്ഠയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റൊരാള്‍. ‘ബച്ച’ എന്നറിയപ്പെടുന്ന അതുലിന് മുന്‍കാല ക്രിമിനല്‍ രേഖകളോ രാഷ്ട്രീയ ബന്ധമോ ഇല്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥി ജീവിതം മുതല്‍ ഷഹീദ് ഭഗത് സിംഗിന്റെ പ്രത്യയശാസ്ത്രത്തില്‍ അഭിനിവേശമുള്ളയാളായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് നുഴഞ്ഞുകയറ്റക്കാരുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments