CricketLatest NewsIndiaNewsSports

ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകൻ ആര്? ഭാവി പദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്; സസ്‌പെന്‍സ്

2023 ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഓസ്‌ട്രേലിയയോട് 6 വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ടീം ഇന്ത്യ നേരിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്ക്ക് വമ്പൻ വിജയം. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതിനിടെ ചർച്ചയാകുന്നത് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായുള്ള രാഹുൽ ദ്രാവിഡിന്റെ കരാർ സംബന്ധിച്ച കാര്യങ്ങളാണ്.

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ദ്രാവിഡിന്റെ കരാർ നവംബർ 19 ഞായറാഴ്ച ഔദ്യോഗികമായി അവസാനിച്ചു. ഭാവി നടപടികളെക്കുറിച്ച് ബിസിസിഐയിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. ഇന്ത്യന്‍ പരിശീലക പദവിയില്‍ തുടരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയൊന്നും രാഹുല്‍ നൽകിയില്ല. ഭാവിപദ്ധതികളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഞാൻ ഒരു ഗെയിമിൽ നിന്ന് ഇറങ്ങിയതാണ്. എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലായിരുന്നു. സമയം കിട്ടുമ്പോൾ ആലോചിക്കാം. ഈ സമയത്ത്, ഞാൻ പൂർണ്ണമായും ഈ മത്സരത്തിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു.

കളിക്കാരനായും നായകനായും പരിശീലകനായും ലോകകപ്പില്‍ എത്തിയിട്ടും കിരീടമില്ലാത്ത ദുര്‍വിധിയിലാണ് രാഹുല്‍ ദ്രാവിഡിന്. ലോകകപ്പിനായി മാസങ്ങള്‍ക്ക് മുന്‍പേ പദ്ധതികള്‍ തയ്യാറാക്കിയ പരിശീലകനെ വിധിദിനം ഭാഗ്യം കൈവിട്ടു. തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയെന്ന അസുഖകരമായ ഉത്തരവാദിത്തവും ദ്രാവിഡ് ഏറ്റെടുത്തു. ആലോചിച്ച് മാത്രം തീരുമാനമെന്ന് പറഞ്ഞ്, ദ്രാവിഡ് മാധ്യമങ്ങള്‍ക്ക് മുന്നിലും സസ്‌പെന്‍സ് നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button