തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയെ നേരിൽ കാണാനെത്തി നടൻ സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകി. തന്റെ മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ തുടക്കമായ കോഫി ടൈം വിത്ത് എസ്ജി എന്ന പരിപാടിയിലായിരുന്നു കൂടിക്കാഴ്ച.
200 മുഴം മുല്ലപ്പൂവും, 100 മുഴം പിച്ചിപ്പൂവും വാഴനാരില്‍ കെട്ടി പതിനാറാം തീയതി രാത്രിയില്‍ എത്തിച്ച് തരണമെന്നാണ് അദ്ദേഹം ധന്യയോട് ആവശ്യപ്പെട്ടത്. കൂടുതല്‍ ആള്‍ക്കാരെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം ധന്യയോട് പറഞ്ഞു. വെറുതേ കാശ് കൊടുത്തതല്ലെന്നും അവരുടെ അധ്വാനം അതില്‍ വരുമെന്നും ധന്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്റെ മകളുടെ മാംഗല്യത്തിലേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയെ കണ്ടതില്‍ അതിയായ സന്തോഷം ഉണ്ടെന്നും, മകളുടെ കല്യാണം സ്വന്തം അനിയത്തിക്കുട്ടിയുടേത് എന്ന പോലെ നടത്തിക്കൊടുക്കുമെന്നും ധന്യ പ്രതികരിച്ചു. ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. മകനെ നോക്കാൻ മറ്റാരുമില്ലാത്തതിനാലാണ് മുല്ലപ്പൂ വിൽപ്പനയ്ക്ക് ധന്യ കുഞ്ഞുമായി എത്തുന്നത്. പ്രണയവിവാഹം ആയതിനാല്‍ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ മാത്രം മാസം എണ്ണായിരത്തോളം രൂപ വേണം. നിത്യചെലവുകൾക്കും ഭർത്താവിന്റെ മരുന്നിനും വേണ്ടി പണം കണ്ടെത്തുന്നതിനായാണ് ധന്യ മുല്ലപ്പൂ കച്ചവടത്തിനെത്തുന്നത്.
Post Your Comments