MalappuramNattuvarthaLatest NewsKeralaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: യുവാവ് കാപ്പനിയമപ്രകാരം പിടിയിൽ

മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി കൊ​ള​പ്പാ​ട​ൻ മു​ഹ​മ്മ​ദ് നി​സ്സാ​മി​(32)നെ​യാ​ണ് എ​ട​വ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്

എ​ട​വ​ണ്ണ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി കാ​പ്പ നിയമപ്രകാരം അറസ്റ്റിൽ.​ മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി കൊ​ള​പ്പാ​ട​ൻ മു​ഹ​മ്മ​ദ് നി​സ്സാ​മി​(32)നെ​യാ​ണ് എ​ട​വ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​യ സു​ഹൃ​ത്ത് ചെ​മ്പ​ക്കു​ത്ത് സ്വ​ദേ​ശി പു​തു​ക്കോ​ട​ൻ വി​ജീ​ഷി​(25)നെ​യും അ​റ​സ്റ്റ് ചെ​യ്തു.

Read Also : റോബിനെ തടഞ്ഞത് നാലിടത്ത്, സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബസിന് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ ക​ല​ക്ട​ർ പ്രേം​കു​മാ​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് സ്വ​ദേ​ശി റി​ദാ​ൻ ബാ​സി​ൽ വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ നി​സ്സാം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ര​ണ്ട് മാ​സ​ത്തോ​ള​മാ​യി നി​സ്സാ​മും വി​ജേ​ഷും ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

വ​ധ​ശ്ര​മം, സ്വ​ർ​ണ​ക്ക​ട​ത്ത്, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നി​സ്സാം. നി​സ്സാ​മി​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു. സി.​പി.​ഒ ദി​നേ​ശ്, വി. ​പ്ര​ജി​ത്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button