പത്തനംതിട്ട : എംവിഡിയുടെ നോട്ടപ്പുള്ളി ആയ ‘റോബിന്‍’ ബസ്സിന് നാടുനീളെ സ്വീകരണം. ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന നടത്തുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്‌തിരുന്നു. അവിടംകൊണ്ടും തീർന്നില്ല, യാത്ര തുടരാൻ അനുവദിച്ചെങ്കിലും പത്തനംതിട്ടയ്ക്ക് പുറമേ മൂന്നിടങ്ങളില്‍ കൂടി മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
എന്നാല്‍, 25-ഓളം കേന്ദ്രങ്ങളിലാണ് ‘റോബിന്’ പിന്തുണയുമായി ജനങ്ങളെത്തിയത്. സർവീസ് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത റോബിന് പലയിടത്തും ഗംഭീര സ്വീകരണം നാട്ടുകാർ ഒരുക്കി. ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് റൂട്ടിലെ മറ്റിടങ്ങളില്‍ ‘റോബിനെ’ കാണാന്‍ ആള്‍ക്കൂട്ടമെത്തിയത്. 25-ഓളം കേന്ദ്രങ്ങളിലാണ് ‘റോബിന്’ പിന്തുണയുമായി ജനങ്ങളെത്തിയത്.
Post Your Comments