Latest NewsIndiaNews

‘ഇത് ലോകകപ്പിന്റെയല്ല ലോക ഭീകര കപ്പിന്റെ തുടക്കമായിരിക്കും’: ലോകകപ്പിന് മുന്നോടിയായി ഭീഷണി, പന്നൂനെതിരെ കേസ്

ഡൽഹി: ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണി മുഴക്കിയതിന് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് സ്ഥാപകനാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. സോഷ്യൽ മീഡിയയിലൂടെ റെക്കോർഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് സൈബർ ക്രൈം ഡിസിപി അജിത് രാജിയൻ വ്യക്തമാക്കി.

‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും, ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്,’ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഖാലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭീകരനാണ് പന്നൂൻ. 2019 ലാണ് തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button