ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ലെന പറയുന്നത് കേട്ടാൽ ആർക്കും ​ഡ്ര​ഗ്സ് അടിക്കാൻ തോന്നും’: ഒമർ ലുലു

കൊച്ചി: ‘ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ഒമർ ലുലു. ‘നല്ല സമയം’ എന്ന ചിത്രമാണ് ഒമൽ ലുലുവിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാൽ, സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് വൈകാതെ തന്നെ, ലഹരി ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ചിത്രത്തിനെതിരെ പരാതി വരികയും ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമയുടെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ഒമർ ലുലു പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒമർ ലുലുവിന്റെ വാക്കുകൾ ഇങ്ങനെ;

അമ്മ മരിച്ചത് മകന്റെ അടിയേറ്റ് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

‘എംഡിഎംഎ പ്രചാരണത്തിന് വേണ്ടി ചെയ്ത സിനിമയല്ല ‘നല്ല സമയം’. തീയറ്ററിൽ റിലീസ് ചെയ്യണം എന്നുപോലും ചിന്തിച്ചിട്ടില്ല. സിനിമകളിൽ സിഗരറ്റ് വെയ്ക്കും കത്തിക്കാൻ പാടില്ലെന്ന് പറയും. എന്നാൽ, പിന്നെ ഇവർക്ക് ഇത് വിൽക്കാതിരുന്നു കൂടെ. തോക്ക് തരാം പക്ഷേ വെടി വെയ്ക്കരുതെന്ന് പറയും പോലെയല്ലേ ഇത്. കൊടയ്‌ക്കനാലിൽ ചിലർ പോകും മഷ്‌റൂം കഴിക്കാൻ… ഈ അടുത്ത് ലെന പറഞ്ഞില്ലേ…

ഞാൻ മനസിലാക്കിയിടത്തോളം അത് നാച്ച്വറലി ഉണ്ടാകുന്ന മഷ്‌റൂം അല്ല. അത് ആർട്ടിഫിഷലായി ആസിഡ് ഡ്രിപ്പ് ചെയ്യുന്നതാണ്. എൽഎസ്ഡിയുടെ ആസിഡ് ഈ മഷ്‌റൂമിൽ ഇവർ ചേർക്കുന്നതാണ്. എന്നിട്ടാണ് അത് വിൽക്കാൻ വെയ്ക്കുന്നത്. അല്ലാതെ ഇത്രയധികം മഷ്‌റൂം എവിടെ നിന്നാണ് കിട്ടുന്നത്. ഏത് സീസണിൽ പോയാലും കിട്ടും, അത് എങ്ങനെയാണ് കിട്ടുന്നത്? ഇത് വലിയ വ്യവസായമാണ് അവിടെ. ഒരു കുടിൽ വ്യവസായം പോലെയാണ്.

മട്ടന്നൂർ നഗരസഭ കൗൺസിലർക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

എൽഎസ്‌ഡിയുടെ സ്ഥിരം ഉപയോഗം ആത്മത്യ ചെയ്യാനുള്ള പ്രേരണ വരെ കൂട്ടും. ലെന പറഞ്ഞത്, ഇത് എടുത്തിട്ട് മെഡിറ്റേഷൻ ചെയ്തുവെന്നാണ്. പക്ഷെ ഇത് കഴിച്ചിട്ട് ആത്മഹത്യ പ്രേരണ കാണിച്ച ഒരുപാട് വ്യക്തികളുണ്ട്. ഞാൻ ഈ പുതിയ കുട്ടികൾ വരുമ്പോൾ അവരോട് ഇതിനേക്കുറിച്ചൊക്കെ ചോദിച്ചറിയും. അവർ അവരുടെ അനുഭവങ്ങൾ തുറന്നുപറയും. ചിലർ മഷ്‌റൂം കഴിച്ചിട്ട് വരുമ്പോഴാണ് അപകടമരണം സംഭവിക്കുന്നത്.

തമാശക്ക് പറയും പോലെ അല്ല സൈഡ് എഫക്ട്. ഇത്രയധികം മഷ്‌റൂം ഉണ്ടെങ്കിൽ അത് കയറ്റി അയക്കില്ലേ. കഞ്ചാവിന്റെ കാര്യം തന്നെ അങ്ങനെ അല്ലേ? നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്. അതേപോലെയാണ് മഷ്‌റൂമിന്റെ കാര്യവും. നാച്ചുറലി ഉണ്ടാകുന്നത് ആണെങ്കിൽ എപ്പോഴേ കയറ്റി അയച്ചുപോകും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button