MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം: ഹോട്ടലിന് 75,000 രൂപ പിഴ

മലപ്പുറം: തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടലിന് ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ ‘പൊറോട്ട സ്റ്റാള്‍’ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് ഹോട്ടല്‍ പൂട്ടിച്ചിരുന്നു.

നവംബര്‍ അഞ്ചിന് തിരൂര്‍ പിസി പടി സ്വദേശിനിയായ അധ്യാപിക പ്രതിഭയാണ് കഴിഞ്ഞ ദിവസം നാല് ബിരിയാണി പാഴ്‌സലായി വാങ്ങിയത്. ഇതിലൊരു പാഴ്‌സൽ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരെ പരാതിയില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടുകയായിരുന്നു.

മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകം

പാഴ്‌സലിൽ എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നതെന്നും കോഴിയുടെ കൊക്കുള്‍പ്പെടെ ഇതിലുണ്ടായിരുന്നെന്ന് പ്രതിഭ പറഞ്ഞിരുന്നു. തുടര്‍ന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. ഹോട്ടില്‍ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button