IdukkiLatest NewsKeralaNattuvarthaNews

ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളും കണ്ടെത്തി

ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി സ്വ​ദേ​ശി നി​ര​പ്പേ​ൽ ഗോ​പി (62), പാ​റ​ക്ക​ൽ സ​ജീ​വ​ൻ (38) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആണ് ക​ണ്ടെ​ത്തിയത്

രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ൽ ഡാമിൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളും കണ്ടെത്തി. ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി സ്വ​ദേ​ശി നി​ര​പ്പേ​ൽ ഗോ​പി (62), പാ​റ​ക്ക​ൽ സ​ജീ​വ​ൻ (38) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആണ് ക​ണ്ടെ​ത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് വ​ള്ളം മ​റി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്നും 25 മീ​റ്റ​ർ അ​ക​ലെ ഗോ​പി​യു​ടെ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. ശാ​ന്ത​ൻ​പാ​റ പൊ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കി. തു​ട​ർ​ന്ന്, മ​ച്ചി​പ്ലാ​വി​ലെ കു​ടും​ബ​വീ​ട്ടി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ ല​ക്ഷ്മി. മ​ക്ക​ൾ: സു​മ, മോ​ഹ​ന​ൻ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ല​ത.

Read Also : സി.പി.എമ്മിന്റെ കള്ള പ്രചരണം പൊളിഞ്ഞു; മറിയക്കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ മാത്യു കുഴല്‍നാടന്‍

അതേസമയം, ഗോ​പി​യോ​ടൊ​പ്പം വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പാ​റ​ക്ക​ൽ സ​ജീ​വ​ന്‍റെ(38) മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​നേ​രം അ​ഞ്ചി​ന് നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ആണ് ക​ണ്ടെ​ത്തിയത്.

വ​ള്ളം മ​റി​ഞ്ഞ സ്ഥ​ല​ത്തു നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ജീ​വ​ന്‍റെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഭാ​ര്യ അ​നി. മ​ക്ക​ൾ: സ​നു, സം​ഗീ​ത, സ​മൃ​ദ്ധ, സ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button